about us

ബാങ്കിന്‍റെ ആരംഭം

എ.ഡി. 1924 -ാം മാണ്ട് ഡിസംബര്‍ മാസം 13-ാം തീയതി () ബാങ്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം പരസ്പര സഹായ സംഘമായും പിന്നീട് വിവിധോദ്ദേശ സംഘമായും 1956 ല്‍ സര്‍വ്വീസ് സഹകരണ ബാങ്കായും രജിസ്റ്റര്‍ ചെയ്തു. ആരംഭ ദശയില്‍ 76 അംഗങ്ങളും 118 രൂപ ഓഹരി മൂലധനവും ഉണ്ടായിരുന്നു. അക്കാലത്ത് ഒരു പ്രൈമറി സ്കൂള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. 1945 ന് ശേഷം അത്യാവശ്യ ഭക്ഷ്യ സാധനങ്ങളും സംഘത്തിലൂടെ വിതരണം ചെയ്തു. പിന്നീട് കാര്‍ഷിക പുരോഗതിക്ക് അടിത്തറ പാകി. 1956 ന് ശേഷം ഓഹരിമൂലധനവും നിക്ഷേപങ്ങളും വര്‍ദ്ധിച്ചു. 1964 മുതല്‍ റേഷനിംഗ് സമ്പ്രദായം ആരംഭിച്ചു. ബാങ്ക് 3 റേഷന്‍ കടകള്‍ നടത്തിയിരുന്നു. 1974 ല്‍ ബാങ്ക് ഹെഢാഫീസ് കെട്ടിടം പണിതു. 1975 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1979 ല്‍ പാമ്പാടി ബ്രാഞ്ചും 1985 ല്‍ പാമ്പാടിയില്‍ പ്രഭാത സായാഹ്ന ബ്രാഞ്ചും 1988 ല്‍ ഓര്‍വയല്‍ ബ്രാഞ്ചും 2009 ല്‍ കങ്ങഴ ബ്രാഞ്ചും ആരംഭിച്ചു. ബാങ്കിന്‍റെപ്രവര്‍ത്തന പരിധിയായ സൗത്ത് പാമ്പാടി, പാമ്പാടി, ഓര്‍വയല്‍, പറക്കാവ്, കങ്ങഴ എന്നിവിടങ്ങളില്‍ വളം വിതരണ ഡിപ്പോകള്‍ ആരംഭിച്ചു. 1979 ല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിക്ഷേ പ സമാഹരണത്തില്‍ സംസ്ഥാന അവാര്‍ഡ് ബാങ്കിന് ലഭിക്കുകയുണ്ടായി. 1985 മുതല്‍ ക്ലാസ്സ് 1 ബാങ്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു സൗത്ത് പാമ്പാടി, ഓര്‍വയല്‍, കങ്ങഴ എന്നിവിടങ്ങളില്‍ നീതി സ്റ്റോറുകളും പാമ്പാടിയില്‍ നീതീ മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിച്ചു വരുന്നു.

നിലവിലുള്ള ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍

2018-19 വര്‍ഷത്തില്‍ നിക്ഷേപ ഇനത്തില്‍ 12906 ലക്ഷം രൂപാ വായ്പാ ഇനത്തില്‍ 9250 ലക്ഷം രൂപപയും ബാക്കി നില്‍ക്കുന്നു. 20-19 വര്‍ഷത്തില്‍ 5590 ലക്ഷം രൂപ വായ്പ നല്‍കീട്ടുണ്ട്. ടി വായ്പയില്‍ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പ, ചെറുകിട കച്ചവടവായ്പ, ഭവനവായ്പ വാഹന വായ്പ എന്നിവ ഉള്‍പ്പെടുന്നു. 120 ലക്ഷം രൂപ വിലയുള്ള 119 ജി. ഡി. സി. (ചിട്ടികള്‍) നടന്നുകൊണ്ടിരിക്കുന്നു. ബാങ്കിന് നിലവില്‍ 20534 അംഗങ്ങളും 195 ലക്ഷം രൂപയുടെ ഓഹരി മൂലധനവും ഉണ്ട്. 2018-2019 വര്‍ഷത്തില്‍ 45 ലക്ഷം രൂപയുടെ അറ്റലാഭം നേടുകയുണ്ടായി. ഓഡിറ്റ് ക്ലാസ്സിഫിക്കേഷന്‍ എ ആയി തുടരുന്നു അംഗങ്ങള്‍ക്ക് തുടര്‍ച്ചയായി ലാഭവിഹിതം നല്‍കി വരുന്നു.

പാമ്പാടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാങ്ക് കെട്ടിടത്തില്‍ സഹകരണ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. ഔഷധങ്ങള്‍ പൊതുവിപണിയെക്കാള്‍ 13 മുതല്‍ 50 ശതമാനം വരം കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുന്നു.

നിക്ഷേപങ്ങൾക്കു ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും

5 വളം ഡിപ്പോകൾ , 3 നീതി സ്റ്റോറുകൾ , നീതി മെഡിക്കൽ സ്റ്റോർ . പാമ്പാടി , പ്രഭാത - സായാഹ്ന ബ്രാഞ്ച് പാമ്പാടി , സൗത്ത് പാമ്പാടി , കങ്ങഴ ബ്രാഞ്ചുകളിൽ സേഫ് ഡിപ്പോസിറ്റ് ലോക്കർ സൗകര്യം

Board of Directors

image

Staffs

image