Notice
* ബാങ്കിന്റെ 2024-2025 ലാഭവിഹിത വിതരണം 6/11/2025 മുതൽ ഹെഡ് ഓഫീസിൽ നിന്നും ലഭ്യമാണ്.

Gold Loan
Minimum paper work &
low interest rate.

വിശ്വസ്തതയുടെ 100 വർഷങ്ങൾ

1924 ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് പ്രവർത്തനമികവ് കൊണ്ട് നിരവധി തവണ സംസ്ഥാന, ജില്ല പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളതും ജില്ലയിലെ ഏറ്റവും മികച്ച ബാങ്കുമാണ്. 2024-25 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘത്തിനുള്ള സംസ്ഥാന സഹകരണ സർക്കാർ അവാർഡും ഒന്നാംസ്ഥാനത്തോടുകൂടി നമ്മുടെ ബാങ്കിന് ലഭിച്ചു. 127 കോടി നിക്ഷേപവും 109 കോടി വായ്‌പയും 45 കോടി ഇൻവെസ്റ്റുമെന്റും ഉള്ള ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ തുടർച്ചയായി 17-ാം വർഷവും അംഗങ്ങൾക്ക് 20% ലാഭവിഹിതം നൽകുന്നതിന് തുക ഉൾക്കൊള്ളിച്ചിരിക്കുന്നു.

Housing loan, Gold loan, Agricultural loans, Vehicle loan, Business Loan, Kudumbashree Loan.

Secure banking

Gold Loan

സ്വർണപണയവായ്പ ഗ്രാമിന് 6000 രൂപ വരെ 3 മാസ കാലാവധിക് നൽകുന്നു . സുതാര്യമായ ഇടപാടുകൾ, 5 മിനിറ്റിനുള്ളിൽ വായ്‌പ .
Ph: 0481-2504401

മുറ്റത്തെ മുല്ല - ലഘു ഗ്രാമീണ വായ്‌പ പദ്ധതി

കടക്കെണിയിൽപ്പെട്ടവരെ ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശ ഈടാക്കി ആഴ്ചതോറും തിരിച്ചടക്കത്തക്ക വിധം കുടുംബശ്രീ മുഖാന്തിരം അനുവദികുന്ന വായ്പ പദ്ധതിയാണിത് .

പ്രതിമാസ സമ്പാദ്യപദ്ധതി MSS

ചിട്ടിക്ക് പകരമുള്ള പ്രതിമാസ സമ്പാദ്യപദ്ധതി നടത്തി വരുന്നു. 16250000 (ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപ സലയുള്ള 92 mss കൾ വിവിധ ബ്രാഞ്ചുകളിൽ നിലവിലുണ്ട്. എല്ലാ മാസവും എല്ലാ ബ്രാഞ്ചുകളിലും പുതിയ mss തുടങ്ങുന്നു.

Neethi Store

വില നിലവാരം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നു .

PSCB

നാടിൻ്റെ വികസനം സർവീസ് സഹകരണ ബാങ്കിലൂടെ ...
Safe deposit locker
Business development programme
Group Deposit And Credit Scheme
Kisan credit card
Neethi Medical Store, Festival market

Other Services

10 ദിവസം കൊണ്ട് ഭവന നിർമാണ വായ്‌പ

ഭവന നിർമ്മാണ വായ്‌പ 1 ലക്ഷം രൂപയ്ക്ക് മാസതവണ 1047 രൂപ മാത്രം, 10% പലിശ നിരക്ക്, വായ്പ പരിധി 30 ലക്ഷം രൂപ വരെ.

സ്വർണ്ണ പണയ വായ്പ

ഗ്രാമിന് ഏറ്റവും ഉയർന്ന നിരക്ക്.
മാർക്കറ്റ് വിലയുടെ 80% വരെ വായ്പ നൽകുന്നു.,പ്രതിമാസം പ്രെതിമാസം പലിശ 100 രൂപക്ക് 67 പൈസ മാത്രം.

Kudumbasree Linkage Loan

കുടുംബശ്രീകൾക്കുള്ള ലിങ്കേജ് വായ്പ 10 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നു.

Gold Loan

സ്വർണപണയവായ്പ ഗ്രാമിന് 6000 രൂപ വരെ 3 മാസ കാലാവധിക് നൽകുന്നു .

പച്ച കറി റെഡി ടു കുക്ക് വീട്ടമ്മമാർക്കൊരു കൈതാങ്

പാമ്പാടിയുടെ ആരോഗ്യമേഖലയിൽ ഇടപെടുക എന്ന ലക്ഷ്യത്തോടെ മാർക്കറ്റ് ജംഗ്ഷനിലുള്ള പാമ്പാടി പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ലക്സിൽ ആരംഭിച്ച പച്ച കറി റെഡി ടു കുക്ക് എന്ന ബാങ്കിന്റെ സംരംഭം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു. കഴുകി ശുദ്ധീകരിച്ച പച്ചക്കറികൾ അവിയൽ, സാമ്പാർ, വിവിധയിനം തോരൻ എന്നീ കൂട്ടുകളായി പ്രത്യേകം പായ്ക്ക് ചെയ്തു പാചകത്തിന് റെഡിയായി നൽകുന്ന പദ്ധതി നാട് ഏറ്റെടുക്കുന്നു ജോലി ചെയ്യുന്ന സ്ത്രീകൾ, വീട്ടമ്മമാർ വീട്ടിൽ തനിച്ചു താമസിക്കേണ്ടി വരുന്ന പ്രായം ചെന്നവർ ഇവരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും പച്ചക്കറി കൂടുതലായി ഇവരുടെ ആഹാര ക്രമീകരത്തിൽ ഉൾപ്പെടുത്തുന്നതിനും അ തുവഴി ആരോഗ്യ സംരക്ഷണത്തിന് സഹായകരമായി റെഡി ടു കുക്ക് മാറി. പാമ്പാടിക്ക് പുറമെ സമീപ പഞ്ചായ ത്തിൽ നിന്നും ജില്ലയ്ക്ക് പുറത്തു നിന്നും പച്ച കറി കൂട്ടുകൾ സ്‌ഥിരമായി വാങ്ങാൻ എത്തുന്നവരുണ്ട് ഹെഡ് ആ ഫീസിനു സമീപത്തെ കാർഷിക വിപണകേന്ദ്രത്തിൽ അരിഞ്ഞു കൂട്ടുകളാക്കുന്ന പച്ചക്കറികൾ പാമ്പാടി പഞ്ചായ ത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്‌ ലെ റെഡി ടു കുക്ക് ഷോപ് വഴിയാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ ദൃശ്യമാധ്യ മങ്ങളും പത്രമാധ്യമങ്ങളും ഈ സംരംഭത്തിന് വലിയ പിന്തുണയാണ് നൽകിയത്. ഇവരുടെ റിപ്പോർട്ട് വഴി പാമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റെ റെഡി ടു കുക്ക് എന്ന ബ്രാൻഡിംഗ് കേരളമാകെ ശ്രദ്ധിക്കപ്പെട്ടു . കേരളത്തിലെ പ്രധാനപ്പെട്ട പല സഹകര സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങൾ ഈ സംരംഭം നേരിട്ട് കാണുവാൻ പാമ്പാ ടി സർവീസ് സഹകരണ ബാങ്കിൽ എത്തിയും. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന KALCO (കല്ല് കൊത്തു തൊഴിലാളി സഹകരണ സംഘം) ഇതേ മാതൃകയിൽ പച്ചക്കറി അരിഞ്ഞു വിപണനം ചെയ്യുന്ന സംരംഭം ആരംഭിക്കു കയുണ്ടായി നബാർഡിന്റെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥർ നേരിട്ട് എത്തി റെഡി ടു കുക്ക് സംരഭം സഹക രണമേഖലയിലെ ന്യൂതന മാതൃകയെന്ന് വിലയിരുത്തുകയും ഇത്തരം സ്ഥാപനങ്ങൾ മറ്റു സഹകരണ സ്‌ഥാപനങ്ങ ളും ആരംഭിക്കണമെന്ന് നിർദ്ദേശ്ശിക്കുയുണ്ടായി. ഈ സംരഭം വഴി 5 കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിൽ നൽകി , അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുവാനും ബാങ്കിന് കഴിഞ്ഞു